വിരമിക്കൽ പ്രഖ്യാപിച്ച് യൂസഫ് പഠാൻ

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് യൂസഫ് പഠാൻ. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ് എന്നീ ടൂർണമെൻറിൽ ഇന്ത്യ ചാമ്പ്യന്മാരായപ്പോൾ ടീമിന്റെ ഭാഗമായിരുന്നു. കുടുംബം, സുഹൃത്തുക്കൾ, ആരാധകർ, ടീമുകൾ, പരിശീലകർ തുടങ്ങി എല്ലാവർക്കും നന്ദി അറിയിക്കുന്നതായി യൂസഫ് പഠാൻ അറിയിച്ചു.

പ്രഥമ ഐ.പി.എൽ കിരീടം രാജസ്ഥാൻ റോയൽസ് ഉയർത്തുമ്പോൾ ശ്രദ്ധേയരായ യുവതാരങ്ങളുടെ പട്ടികയിൽ യൂസഫ് പഠാനുമുണ്ടായിരുന്നു. ഇർഫാൻ പഠാൻ സഹോദരനാണ് യൂസഫ് പഠാൻ. ഇന്ത്യക്കായി 57 ഏകദിനങ്ങളും 22 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

ജീവിതത്തിലെ ഒരു ഇന്നിങ്‌സിന് ഫുൾ സ്റ്റോപ് ഇടേണ്ട സമയം ആയിരിക്കുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുകയാണ്. ഇന്ത്യക്കായി രണ്ട് ലോകകപ്പ് ജയിച്ചതും സച്ചിൻ തെൻഡുൽക്കറെ തോളിലേറ്റിയതുമുൾപ്പെടെയുള്ള കരിയറിലെ പ്രധാന നിമിഷങ്ങളെക്കുറിച്ചും യൂസഫ് പഠാൻ ഓർത്തെടുത്തുകൊണ്ടായിരുന്നു യൂസഫ് പഠാന്റെ വിരമിക്കൽ കുറിപ്പ്.