ക്രിസ് ഗെയിൽ രണ്ട് വർഷത്തിന് ശേഷം വിൻഡീസിന്റെ ടി20 ടീമിൽ

വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിൽ രണ്ട് വർഷത്തിന് ശേഷം ടി20 ടീമിലേക്ക് മടങ്ങിയെത്തി. അതേസമയം, ഒമ്പത് വർഷങ്ങൾക്കുശേഷം വിൻഡീസ് പേസർ ഫിഡൽ എഡ്വാർഡ്സും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. 2019 ലാണ് വെസ്റ്റ് ഇൻഡീസ് വേണ്ടി ഗെയ്ൽ അവസാനമായി കളിച്ചത്.

അത് വിൻഡീസിനായുള്ള അവസാന മത്സരമാണെന്ന് പ്രഖ്യാപിച്ചെങ്കിലും പിന്നീട് വിരമിക്കൽ തീരുമാനത്തിൽനിന്ന് ക്രിസ് ഗെയ്ൽ പുറത്ത് കടന്നിരുന്നു.മൂന്ന് ടി20 മത്സരങ്ങൾ ഉൾപ്പെട്ടതാണ് ശ്രീലങ്കയ്ക്കെതിരായ പരമ്പര.