ദൃശ്യം 2 ഹിന്ദിയിലേയ്ക്ക് റീമേക്ക് ചെയ്യുന്നു

ദൃശ്യം 2 ഹിന്ദിയിലേയ്ക്കും റീമേക്ക് ചെയ്യുന്നു. ദൃശ്യവും ഹിന്ദിയിൽ പുറത്തെത്തിയിരുന്നു. ഹിന്ദിയിൽ ദൃശ്യം നിർമിച്ച കുമാർ മാങ്ങാത് ആണ് റീമേക്കിനുള്ള റൈറ്റ്സ് സ്വന്തമാക്കിയിരിയ്ക്കുന്നത്.

അജയ് ദേവ്ഗണും തബുവും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. അതേസമയം ചില മാറ്റങ്ങളോടെയായിരിയ്ക്കും ഹിന്ദിയിൽ റീമേക്ക് ചെയ്യുക.

മാർച്ചിൽ ദൃശ്യം 2-ന്റെ തെലുങ്ക് റീമേക്കിന് തുടക്കമാകും. സംവിധായകൻ ജീത്തു ജോസഫ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് തന്നെയാണ് തെലുങ്ക് പതിപ്പിന്റേയും സംവിധാനം നിർവഹിയ്ക്കുക.

ആന്റണി പെരുമ്പാവൂരാണ് തെലുങ്ക് പതിപ്പിന്റേയും നിർമാണം. നടൻ വെങ്കടേഷ് ആണ് ദൃശ്യത്തിലെ മോഹൻലാൽ കഥാപാത്രത്തെ തെലുങ്ക് പതിപ്പിൽ അവതരിപ്പിയ്ക്കുക. മീന, എസ്തർ, നദിയ മൊയ്തു എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളായെത്തും.