കല്യാണി പ്രിയദർശൻ ടൊവിനോ തോമസിന്റെ നായികയാവുന്നു

മുഹ്സിൻ പരാരി ഒരുക്കുന്ന പുതിയ ചിത്രമാണ് തള്ളുമല. ടൊവിനോ തോമസാണ് ചിത്രത്തിലെ നായകൻ. നായികയായി കല്യാണി പ്രിയദർശനാണെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്.

മലബാറിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മുഹ്സിൻ പെരാരിയുടെ തിരക്കഥയിൽ ഖാലിദ് റഹ്മാൻ ഒരുക്കുന്ന ചിത്രമാണ് ‘തള്ളുമല’.സൗബിൻ ഷാഹിറും ചിത്രത്തിന്റെ ഭാഗമാണ്.

കോളേജ് കാലം മുതലുള്ള ഒരാളുടെ ജീവിതമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന് സുഷിൻ ശ്യാമാണ് സംഗീതമൊരുക്കുന്നത്.