സസ്പെൻസ് ത്രില്ലറായി ദി പ്രീസ്റ്റ് സെക്കൻഡ് ടീസർ

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമായ ദി പ്രീസ്റ്റിന്റെ സെക്കൻഡ് ടീസർ പുറത്ത്. ഒരേ കുടുംബത്തിൽ തന്നെ തുടർച്ചയായി നടക്കുന്ന മൂന്ന് ആത്മഹത്യകളിലെ ദുരൂഹതയെക്കുറിച്ച് മമ്മൂട്ടിയുടെ ഫാദർ ബനഡിക്ട് എന്ന കഥാപാത്രത്തിന്റെ സംഭാഷണവും കൊലപാതകത്തെ മുൻനിർത്തിയ അന്വേഷണവും ടീസറിൽ കാണാം.

നവാഗതനായ ജോഫിൻ.ടി.ചാക്കോയാണ് കഥയും സംവിധാനവും. ബേബി മോണിക്ക, നിഖില വിമൽ, ശ്രീനാഥ് ഭാസി, മധുപാൽ,ജഗദീഷ്, എന്നിവരാണ് മറ്റ് താരങ്ങൾ.ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി.ഉണ്ണിക്കൃഷ്ണൻ, വി.എൻ ബാബു എന്നിവരും നിർമ്മാതാക്കളാണ്. മാർച്ച് നാലിനാണ് റിലീസ് ചെയ്യുന്നത്.