വിഷ്ണു ഉണ്ണികൃഷ്ണന്റെ ‘രണ്ട്’ ഏപ്രിൽ 9ന് തിയേറ്ററിലെത്തും

വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാൽ സംവിധാനം ചെയ്യുന്ന ‘രണ്ട്’ ഏപ്രിൽ 9ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. വാവ എന്ന നാട്ടിൻപുറത്തുകാരനായ ഓട്ടോറിക്ഷ ഡ്രൈവർ ആയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ ചിത്രത്തിൽ അഭിനയിക്കുന്നത്.

അന്ന രേഷ്മ രാജൻ ആണ് ചിത്രത്തിൽ നായിക. വാവ എന്ന് പേരിട്ട തന്റെ ഓട്ടോറിക്ഷയിൽ യാത്രക്കാരനായി ഇരിക്കുന്ന വിഷ്ണുവിന്റെയും ഡ്രൈവറായ ഇരിക്കുന്ന അന്നയുടെയും പാസ്റ്റർ പങ്കുവച്ചാണ് അണിയറപ്രവർത്തകർ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്. ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ ആണ് ചിത്രം നിർമ്മിക്കുന്നത്.

അനീഷ് ലാൽ ആർ.എസ്. ആണ് ഛായാഗ്രഹണം. ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ, സുധി കോപ്പ, ബാലാജി ശർമ്മ, ഗോകുലൻ, ജയശങ്കർ, കോബ്ര രാജേഷ്, ശ്രീലക്ഷ്മി, മാല പാർവതി, മറീന മൈക്കിൾ, പ്രീതി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ

ചിത്രം പൊളിറ്റിക്കൽ സറ്റയറായാണ് രണ്ട് എത്തുന്നത്. ബിനുലാൽ ഉണ്ണി ആണ് കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ബിജിബാല ആണ് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്.