തിരിച്ചുവരവിൽ സാനിയ മിർസയ്ക്ക് വിജയത്തുടക്കം

ഒരു വർഷത്തെ ഇടവേളക്കു ശേഷം ടെന്നീസ് കോർട്ടിൽ തിരിച്ചെത്തിയ ഇന്ത്യൻ താരം സാനിയ മിർസക്ക് ഖത്തർ ഓപ്പണിൽ വിജയത്തുടക്കം. വനിതാ ഡബിൾസിൽ സാനിയ മിർസ സ്ലൊവേനിയയുടെ അന്ദ്രെജ ക്ലെപാക് സഖ്യം യുക്രൈൻ ജോഡിയായ നാദിയ കിച്നോക്ക്-ല്യൂഡ്മൈല കിച്നോക്ക് സഖ്യത്തെ നേരിട്ടുള്ള സെറ്റുകളിൽ തകർത്ത് ക്വാർട്ടർ ഫൈനലിലെത്തി. സ്‌കോർ 6-4 6-7(5) 105.

2020 ഫെബ്രുവരിയിൽ ഖത്തർ ഓപ്പണിൽ തന്നെയാണ് സാനിയ അവസാനമായി കോർട്ടിലിറങ്ങിയത്. ഈ വർഷം ജനുവരിയിൽ കോവിഡ് ബാധിതയായ സാനിയ രോഗമുക്തി നേടിയ ശേഷമാണ് ഇത്തവണ വീണ്ടും ഖത്തർ ഓപ്പണിൽ പോരാട്ടത്തിനിറങ്ങിയത്.