ആറ് കഥകളുമായ് ‘ചെരാതുകൾ’; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

ആറു കഥകൾ ചേർന്ന ‘ചെരാതുകൾ’ എന്ന ആന്തോളജി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ലോക വനിതാ ദിനത്തിൽ ഉണ്ണി മുകുന്ദൻ, മാലാ പാർവതി, മെറീന മൈക്കൾ, അഞ്ജലി നായർ, ബാദുഷ, കണ്ണൻ താമരക്കുളം എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. മാമ്പ്ര ഫൗണ്ടേഷന്റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് ചെരാതുകൾ നിർമ്മിക്കുന്നത്.

ഷാജൻ കല്ലായി, ഷാനൂബ് കരുവത്ത്, ഫവാസ് മുഹമ്മദ്, അനു കുരിശിങ്കൽ, ശ്രീജിത്ത് ചന്ദ്രൻ, ജയേഷ് മോഹൻ എന്നീ ആറു സംവിധായകരാണ് ഈ ചിത്രം ഒരുക്കുന്നത്. മറീന മൈക്കിൽ, ആദിൽ ഇബ്രാഹിം, മാല പാർവതി, മനോഹരി ജോയ്, ദേവകി രാജേന്ദ്രൻ, പാർവതി അരുൺ, ശിവജി ഗുരുവായൂർ, ബാബു അന്നൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നത്.

ജോസ്‌കുട്ടി ഉൾപ്പടെ ആറു ഛായാഗ്രഹകരും, സി.ആർ ശ്രീജിത്ത് അടങ്ങുന്ന ആറു ചിത്രസംയോജകരും ഒരുമിക്കുന്ന ചിത്രത്തിന്റെ സംഗീതം മെജ്ജോ ജോസഫ് തുടങ്ങിയ ആറു സംഗീത സംവിധായകർ നിർവഹിക്കുന്നു. ചിത്രം ഏപ്രിലിൽ റിലീസിനെത്തും.