ദുൽഖർ സൽമാൻ പോലീസ് വേഷത്തിൽ ‘സല്യൂട്ട്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

റോഷൻ ആൻഡ്രൂസ് ദുൽഖർ സൽമാനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് സല്യൂട്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. പോലീസ് വേഷത്തിൽ ബുള്ളറ്റിലിരിക്കുന്ന ദുൽഖർ സൽമാന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. ബോളിവുഡ് നടി ഡയാന പെന്റിയാണ് ചിത്രത്തിലെ നായിക.

ജനപ്രിയ തിരക്കഥാകൃത്തുക്കളായ ബോബി, സഞ്ജയ് എന്നിവർ തിരക്കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് വേഫയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്. ചിത്രത്തിൽ ഒട്ടേറെ പ്രമുഖ താരങ്ങൾ വേഷമിടുന്നുണ്ട്. ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ, മനോജ് കെ ജയൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.