പാപ്പൻ ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കനിഹ

ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒരുമിയ്ക്കുന്ന ചിത്രമാണ് പാപ്പൻ. സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് പാപ്പൻ.

സിനിമയുടെ ചിത്രീകരണം പുരോഗമിയ്ക്കുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും സുരേഷ് ഗോപിയ്ക്കും മകൻ ഗോകുൽ സുരേഷിനുമൊപ്പമുള്ള ചിത്രം ചലച്ചിത്രതാരം കനിഹയും പങ്കുവെച്ചു. കനിഹയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

അതേസമയം എബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിയ്ക്കുന്നത്.. നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തിൽ. നൈല ഉഷ, സണ്ണി വെയ്ൻ, നീതാ പിള്ള തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.