‘ന്നാ താൻ കേസ് കൊട്’: പുതിയ ചിത്രവുമായി കുഞ്ചാക്കോ ബോബൻ

മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘ന്നാ താൻ കേസ് കൊട്’ എന്നാണ് ചിത്രത്തിന്റെ പേര്. രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

‘ എന്നാ പിന്നെ… രസകരമായ ഒരു കേസ് അങ്ങ് കൊടുത്തേക്കാം, ല്ലേ ! രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, സന്തോഷ്. T. കുരുവിള, ആഷിഖ് അബു, മധു നീലകണ്ഠൻ, വിനയ് ഫോർട്ട്, സൈജു കുറുപ്പ്, ജാഫറിക്ക, ഗായത്രി ശങ്കർ…. പിന്നെ ഞാനും. ”ന്നാ, താൻ കേസ് കൊട്’. ഈ വർഷം തന്നെ കൊടുക്കും’ എന്ന രസകരമായ കുറുപ്പിനൊപ്പമാണ് കുഞ്ചാക്കോ ബോബൻ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവെച്ചത്.