‘പുഴു’ മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്ത്

മമ്മൂട്ടിക്കൊപ്പം പാർവതി തിരുവോത്ത് അഭിനയിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘പുഴു’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവാഗതയായ റത്തീന ശർഷാദ് ആണ് സംവിധാനം ചെയ്യുന്നത്.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസും സിൻസിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജും ചേർന്നാണ് പുഴു നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് തേനി ഈശ്വറാണ്. കലാസംവിധാനം മനു ജഗദ്, സംഗീതം ജേക്‌സ് ബിജോയ് യുമാണ് നിർവഹിക്കുന്നത്.മമ്മൂട്ടിയും പാർവതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് പുഴു.