‘ദി പ്രീസ്റ്റ്’ മാർച്ച് പതിനൊന്നിന് തിയേറ്ററുകളിലേക്ക്

ആദ്യമായി മമ്മൂട്ടിയും മഞ്ജു വാര്യരും ഒന്നിക്കുന്ന ചിത്രമാണ് ദി പ്രീസ്റ്റ്. ചിത്രത്തിന്റെ റീലീസ് നേരത്തെ തീരുമാനിച്ചതിൽ നിന്നും മാറ്റിയിരുന്നു. ഇപ്പോഴിതാ, മാർച്ച് പതിനൊന്നിന് ദി പ്രീസ്റ്റ് തിയേറ്ററുകളിലേക്ക് എത്തുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് മമ്മൂട്ടി. പുതിയ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ജോഫിൻ ടി ചാക്കോയാണ് ‘ദി പ്രീസ്റ്റ്’ സംവിധാനം ചെയ്യുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനി, ആർഡി ഇല്ല്യൂമിനേഷൻസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, ഉണ്ണികൃഷ്ണൻ ബി, വി എൻ ബാബു എന്നിവരാണ് ചിത്രം നിർമിക്കുന്നത്.