ഗോകുൽ സുരേഷിന്റെ ‘അമ്പലമുക്കിലെ വിശേഷങ്ങൾ’ മോഷൻ പോസ്റ്റർ പുറത്ത്

ഗോകുൽ സുരേഷ്, ലാൽ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അമ്പലമുക്കിലെ വിശേഷങ്ങൾ. ചിത്രത്തിന്റെ മോഷൻപോസ്റ്റർ റിലീസ് ചെയ്തു. ഗോകുൽ സുരേഷ് അടക്കമുള്ള താരങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്.

ഏറെ വ്യത്യസ്തമായാണ് പോസ്റ്റർ അണിയിച്ചൊരുക്കിയിരിക്കുന്നത്. ശരത്ചന്ദ്രൻ നായർ ആണ് നിർമാണം. സഹനിർമാണം മുരളി ചന്ദ്. ഗണപതി, ഷഹീൻ,ധർമജൻ, മെറീന മൈക്കിൾ,

ജു കുട്ടൻ, മേജർ രവി, സുധീർ കരമന, മുരളി ചന്ദ്, ഷാജു ശ്രീധർ, നോബി, ഉല്ലാസ് പന്തളം തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു. അരുൾദേവ്, രഞ്ജിൻ രാജ് എന്നിവരാണ് സംഗീതം.