മികച്ച വനിത ക്രിക്കറ്റ് കമന്റേറ്ററായി ഇഷ ഗുഹ

മികച്ച വനിത ക്രിക്കറ്റ് കമന്റേറ്ററായി ഫോക്സ് ക്രിക്കറ്റിന്റെ ഇഷ ഗുഹയെ ലാസ്റ്റ് വേർഡ് സ്പോർട്സ് തെരഞ്ഞെടുത്തു. ഇംഗ്ലണ്ടിന്റെ മുൻ ഫാസ്റ്റ് ബോളർ കൂടിയാണ് ഇഷ. ഇഷയുടെ ശബ്ദത്തിൽ ക്രിക്കറ്റിനോടുള്ള സ്നേഹവും വിജ്ഞാനവും നിറഞ്ഞതാണെന്ന് ലാസ്റ്റ് വേർഡ് പറഞ്ഞു.

ഇഷ എക്കാലത്തേയും മികച്ച വനിത കമന്റേറ്റാണെന്നും അവർ കൂട്ടിച്ചേർത്തു. ക്രിക്കറ്റ് കരിയറിൽ ഇംഗ്ലണ്ടിനു വേണ്ടി 18.93 ആവറേജിൽ നൂറിലധികം അന്താരാഷ്ട്ര വിക്കറ്റുകൾ ഇഷ നേടിയിട്ടുണ്ട്.

ഇഷയെ കൂടാതെ അൻജും ചോപ്ര, മേൽ ജോൺസ്, എബ്‌നോയി റെയിൻഫോർഡ്-ബ്രെന്റ്, ലിസ സ്ഥലേക്കർ എന്നിവരും പുരസ്‌കാര പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.