മോഹൻകുമാർ ഫാൻസിലെ പുതിയ ടീസർ പുറത്ത്

ജിസ് ജോയ് സംവിധാനം ചെയ്യുന്ന മോഹൻകുമാർ ഫാൻസിലെ പുതിയ ടീസർ പുറത്തിറങ്ങി. ‘തന്റെ മുത്തച്ഛനെക്കുറിച്ച് ചോദിക്കുന്ന സിദ്ദീഖിനെ ട്രോളുന്ന ചാക്കോച്ചനെ’ ചിത്രത്തിലെ ടീസറിൽ കാണാം.

പുതുമുഖമായ അനാർക്കലിയാണ് നായിക. സിദ്ധിഖ്, ആസിഫ് അലി, കെപിഎസി ലളിത, ശ്രീനിവാസൻ, മുകേഷ്, വിനയ് ഫോർട്ട്, രമേഷ് പിഷാരടി, കൃഷ്ണശങ്കർ, അലൻസിയർ തുടങ്ങി നിരവധി താരങ്ങൾ സിനിമയിലുണ്ട്.

ആസിഫ് അലി അതിഥി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.സൂപ്പർ ഹിറ്റ് സിനിമകളുടെ തിരക്കഥകളൊരുക്കി ശ്രദ്ധേയരായ ബോബി- സഞ്ജയ്യുടേതാണ് കഥ. മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഈ ചിത്രം നിർമിക്കുന്നത്.