പിറന്നാൾ ദിനത്തിൽ രാം ചരൺ ആരാധകർക്കും ചിരഞ്ജീവി ആരാധകർക്കും സമ്മാനവുമായി ‘ആചാര്യ’ സിനിമാ ടീം. ആചാര്യയിലെ സ്പെഷ്യൽ പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കൈയ്യിൽ തോക്കേന്തി മാസ് സ്റ്റൈലിൽ വരുന്ന അച്ഛനെയും മകനെയും പോസ്റ്ററിൽ കാണാം.
ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിൽ കാമിയോ റോളിലാണ് രാം ചരൺ എത്തുന്നത്. ചിരഞ്ജീവിയും രാംചരണും ഒന്നിച്ച് അഭിനയിക്കുന്ന മൂന്നാമത്തെ സിനിമയാണ് ആചാര്യ. മഗധീര, ബ്രൂസ് ലീ-ദി ഫൈറ്റർ എന്നീ ചിത്രങ്ങളിൽ ഇതിനു മുമ്പ് ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു.
കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഒരു സാമൂഹ്യ പരിഷ്‌കർത്താവായാണ് ചിരഞ്ജീവി വേഷമിടുന്നത്. രാം ചരൺ നിർമ്മിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാളാണ് നായിക. ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത് സോനു സുദാണ്
ఆచార్య "సిద్ధ " …#HappyBirthdayRamcharan#Siddha #Acharya#AcharyaOnMay13 pic.twitter.com/Nk34oWYKRI
— Chiranjeevi Konidela (@KChiruTweets) March 27, 2021