സച്ചിൻ ടെണ്ടുൽക്കറിന് കോവിഡ് 19

ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന് കോവിഡ് 19 സ്ഥിരീകരിച്ചു. സച്ചിൻ തന്നെയാണ് കോവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഇന്നാണ് സച്ചിന് രോഗബാധ സ്ഥിരീകരിച്ചത്.

കോവിഡിനെ അകറ്റി നിർത്താൻ വേണ്ടതെല്ലാം ചെയ്തിരുന്നു. എന്നാൽ ഇന്ന് തനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. ചെറിയ ലക്ഷണങ്ങൾ മാത്രമാണ് ഉള്ളത്. വീട്ടിലെ മറ്റ് അംഗങ്ങളുടെ ഫലം നെഗറ്റീവാണ്. പ്രോട്ടോക്കോളുകളും, ഡോക്ടർമാരുടെ നിർദേശങ്ങളും പാലിച്ച് വീട്ടിൽ ക്വാറന്റൈനിൽ കഴിയുകയാണ് സച്ചിൻ ട്വിറ്ററിൽ കുറിച്ചു.