വലിയ ചർച്ചകൾക്ക് ഇടയായ ചിത്രമാണ് പിങ്ക്. പിന്നീട്, നേർക്കൊണ്ട പാർവൈ എന്ന പേരിൽ തമിഴിലേക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ, തെലുങ്കിൽ വക്കീൽ സബ് എന്ന പേരിൽ റിലീസിന് ഒരുങ്ങുകയാണ് ചിത്രം.
ഹിന്ദിയിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ച വേഷം തെലുങ്കിൽ ഈ വേഷത്തിൽ എത്തുന്നത് പവൻ കല്യാൺ ആണ്. ചിത്രത്തിന്റെ ട്രെയ്ലർ എത്തി. ഒരു നൈറ്റ് പാർട്ടിയിൽ നടക്കുന്ന സംഭവങ്ങളും അതേതുടർന്ന് പ്രശ്‌നത്തിലായ മൂന്നു യുവതികളുടെയും പോരാട്ടത്തിന്റെയും അവർക്കൊപ്പം നിലകൊള്ളുന്ന സത്യദേവ് എന്ന അഭിഭാഷകന്റെയും കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്.
നിവേത തോമസ്, ഹിന്ദിയിൽ തപ്സി പന്നുഅവതരിപ്പിച്ച വേഷത്തിൽ എത്തുന്നു. അഞ്ജലിയും അനന്യ നാഗല്ലയും മറ്റു വേഷങ്ങൾ അവതരിപ്പിക്കുന്നു.