‘ബറോസി’ന് ഫോര്‍ട്ട് കൊച്ചിയില്‍ തുടക്കമായി

മോഹന്‍ലാലിന്റെ് ബറോസ് സിനിമയുടെ ചിത്രീകരണത്തിന് ഫോര്‍ട്ട് കൊച്ചിയില്‍ തുടക്കമായിരിക്കുകയാണ്. കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പൂജ ചടങ്ങുകള്‍ നടന്നത്.

ചിത്രത്തില്‍ ബറോസ് എന്ന ഭൂതത്തിന്റെ വേഷത്തിലും സിനിമയുടെ സംവിധായകനായ മോഹന്‍ലാല്‍ എത്തുന്നുണ്ട്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. ഇന്ത്യയിലെ ആദ്യ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സംവിധായകന്‍ ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുങ്ങുന്നത്. കൊച്ചിയിലെ ചിത്രീകരണത്തിന് ശേഷം ഗോവയിലേക്ക് ബറോസ് ടീം യാത്രയാകും.

പൃഥ്വിരാജ്, പ്രതാപ് പോത്തന്‍ എന്നിവരെ കൂടാതെ ഒട്ടനവധി സ്പാനിഷ് താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.പാസ് വേഗ, ഷൈല മക്കഫേ, റാഫേല്‍ അമര്‍ഗോ, സീസര്‍ ലൊറന്റേ, പത്മാവതി റാവു, പെഡ്രോ ഫിഗരെദോ, ജയചന്ദ്രന്‍ പാലാഴി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.