രാജസ്ഥാൻ റോയൽസിന്റെ പുതിയ സ്‌പോൺസർമാർ ”ദുബൈ എക്‌സ്‌പോ 2020′

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പ്രിൻസിപ്പൽ സ്‌പോൺസർമാരായി ദുബൈ എക്‌സ്‌പോ 2020. ഈ വർഷം ഒക്ടോബറിൽ ആരംഭിക്കുന്ന ദുബൈ എക്‌സ്‌പോയുടെ ടൈറ്റിൽ ആലേഖനം ചെയ്ത ജേഴ്‌സി ആയിരിക്കും രാജസ്ഥാൻ റോയൽസ് ഇത്തവണ ഐപിഎല്ലിൽ ഉപയോഗിക്കുക.

കോവിഡ് 19 മൂലം കഴിഞ്ഞ വർഷം നടത്താനിരുന്ന എക്‌സ്‌പോ പിന്നീട് മാറ്റിവെക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന ഐ.പി.എൽ ടീം കൂടിയാണ് രാജസ്ഥാൻ റോയൽസ്. ഐ.പി.എൽ ചരിത്രത്തിൽ ആദ്യമായാണ് ഒരു മലയാളി താരം ടീം ക്യാപ്റ്റനാകുന്നത്.