ഐപിഎൽ പതിനാലാം സീസൺ ഇന്ന് ആരംഭിക്കും: ആദ്യ മത്സരം മുബൈയും ബാഗ്ലൂരും തമ്മിൽ

ഐപിഎൽ പതിനാലാം സീസണിന് ഇന്ന് രാത്രി 7.30 ന് ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ തുടക്കമാകും. അഞ്ചു തവണ ചാമ്പ്യന്മാരായ മുബൈ ഇന്ത്യൻസും ഇതുവരെ കിരീടമൊന്നും നേടാനാകാത്ത റോയൽ ചലഞ്ചേർസ് ബാംഗ്ലൂരും തമ്മിലാണ് ആദ്യത്തെ മത്സരം. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കിരീടം നേടിയ മുബൈയെ സംബന്ധിച്ചടത്തോളം ഈ സീസണിൽ അവർ ലക്ഷ്യം വയ്ക്കുന്നത് തുടർച്ചയായി മൂന്ന് കിരീടം നേടി ഹാട്രിക്ക് നേട്ടമാണ്.

റോയൽ ചലഞ്ചേർസ് ബാംഗ്ലൂർ സാധ്യത ടീം-ദേവ്ദത്ത് പടിക്കൽ, വിരാട് കോലി (സി), ഗ്ലെൻ മാക്സ് വെൽ, എ.ബി. ഡിവില്ലിയേഴ്സ്, മുഹമ്മദ് അസ്റുദ്ദീൻ/ രജത് പടിദാർ, ഡാനിയൽ ക്രിസ്റ്റ്യൻ, വാഷിംഗ് ടൺ സുന്ദർ, കിയാൽ ജെയിംസൺ, നവ്ദീപ് സൈനി, മുഹമദ് സിറാജ്, യുസ് വേന്ദ്ര ചാഹൽ.

മുബൈ ഇന്ത്യൻസ് സാധ്യത ടീം-ക്വിൻറൺ ഡി കോക്ക് (വിക്കറ്റ് കീപ്പർ), രോഹിത് ശർമ, സൂര്യകുമാർ യാദവ്, ഇഷൻ കിഷൻ, ഹാർദിക്ക് പാണ്ഡ്യ, കിറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, പിയൂഷ് ചൗള/ ജയന്ത് യാദവ്, രാഹുൽ ചഹർ, ടെൻറ് ബോൾട്ട്, ജസ്പ്രീത് ബൂമ്ര.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.