‘ഹൃദയ’ത്തിൽ പ്രണവിനും കല്യാണിയും ദർശനയും ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രണവ് മോഹൻലാലിനും കല്യാണി പ്രിയദർശനും ഒപ്പം ദർശന രാജേന്ദ്രനും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ. എഡിറ്റിംഗ് രഞ്ജൻ എബ്രഹാം.സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുൺ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികൾ.

42 വർഷത്തിന് ശേഷം മെറിലാൻഡ് സിനിമാസ് നിർമാണത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രമണ്യമാണ് ചിത്രം നിർമിക്കുന്നത്.