സണ്ണി ലിയോൺ തമിഴ് സിനിമയിൽ നായികയാവുന്നു

സണ്ണി ലിയോൺ തമിഴ് സിനിമയിൽ നായികയായി എത്തുന്നു. പീരീഡ് ഹെറർ കോമഡിയായി ഒരുങ്ങുന്ന ചിത്രത്തിൽ രാജ്ഞിയായിട്ടാണ് സണ്ണി ലിയോൺ അഭിനയിക്കുന്നത്.സംവിധായകൻ യുവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി താരങ്ങളായ സതീഷും സഞ്ജനയും ചിത്രത്തിൽ പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ചെന്നൈയിൽ ആരംഭിച്ചു. ചിത്രത്തിനായി സണ്ണി ലിയോൺ തമിഴ് പഠിക്കുകയാണെന്ന് സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞു.തമിഴിൽ മുൻപ് പരീക്ഷിച്ചിട്ടില്ലാത്ത വിധമുള്ള ഒരു ഹിസ്റ്റോറിക്കൽ കോമഡി ചിത്രമാണ് ഇതെന്ന് സംവിധായകൻ അവകാശപ്പെടുന്നു. രണ്ട് കാലഘട്ടങ്ങളിലായിട്ടാണ് കഥ പറയുന്നത്.