രജിഷ വിജയന്റെ ‘ഖോ ഖോ’യുടെ തിയറ്റർ പ്രദർശനം നിർത്തിവെച്ചു

രജിഷ വിജയൻ കേന്ദ്ര കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഖോ ഖോയുടെ തിയറ്റർ പ്രദർശനം നിർത്തിവെച്ചു. റിജി നായറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൊവിഡ് പ്രോട്ടോകോൾ കണക്കിലെടുത്താണ് തീരുമാനമെന്നും ഒ.ടി.ടി., TV തുടങ്ങിയ സമാന്തര മാധ്യമങ്ങളിലൂടെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. വിഷുവിനായിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. നേരത്തെ കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും അണിയറപ്രവർത്തകർ നിർത്തിവെച്ചിരുന്നു.