‘കുടുക്ക് 2025’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സംവിധായകൻ ബിലഹരിയുടെ ‘കുടുക്ക് 2025’ എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. 2025ലെ കഥ പറയുന്ന ചിത്രത്തിൽ മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയമാകുന്നത്.

കൃഷ്ണ ശങ്കർ കേന്ദ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ,ദുർഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.

കോവിഡ് നിയന്ത്രണങ്ങൾക്കിടയിൽ തൃശ്ശൂർ, എറണാകുളം, ഈരാറ്റുപേട്ട, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ സിനിമ മേയ് മാസത്തിൽ റിലീസിനെത്തും. അഭിമന്യു വിശ്വനാഥ് ആണ് ക്യാമറ.