വിവാഹം പോലുള്ള അബദ്ധം ഞാൻ ഒരിക്കലും ചെയ്യില്ലെന്ന് നടി ചാർമി

തന്റെ വിവാഹവാർത്തയോട് പ്രതികരണവുമായി നടി ചാർമി. നടിയുടെ വിവാഹം ഉറപ്പിച്ചുവെന്നും നിർമ്മാതാവാണ് വരനെന്നും തുടങ്ങിയ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. തുടർന്നാണ് നടിയുടെ പ്രതികരണം.

എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. സന്തോഷവതിയാണ്. ഞാൻ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല- ചാർമി കുറിച്ചു

നീ തോടു കവലൈ എന്ന തെലുങ്കു ചിത്രത്തിലൂടെ 2002ലാണ് ചാർമി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കാട്ടുചെമ്പകം എന്ന മലയാള ചിത്രത്തിലും വേഷമിട്ടു. തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് എന്നീ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളിൽ വേഷമിട്ടു. ആഗതൻ, താപ്പാന തുടങ്ങിയവയാണ് ചാർമി വേഷമിട്ട മലയാള ചിത്രങ്ങൾ.