ഡല്‍ഹിയിലെ കോവിഡ് സെന്ററിന് രണ്ടുകോടി നല്‍കി അമിതാഭ് ബച്ചന്‍

ഡല്‍ഹിയില്‍ കോവിഡ് 19 രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന പശ്ചാത്തലത്തില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കു വേണ്ടി അമിതാഭ് ബച്ചന്‍ രണ്ടുകോടി ധനസഹായം നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ ഡല്‍ഹിയിലെ രഖബ് ഗന്‍ജ് ഗുരുദ്വാരയിലെ കോവിഡ് സെന്റ്‌ററിലേക്കാണ് അമിതാഭ് ബച്ചന്‍ തുക സംഭാവന നല്‍കിയത്.

10 മുതല്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്സ് എത്തിക്കാന്‍ വേണ്ട സഹായം ചെയ്യുമെന്ന് അമിതാഭ്ബച്ചന്‍ വാഗ്ദാനം ചെയ്തതായും അധികൃതര്‍ ഗുരുദ്വാര അറിയിച്ചു.