കോവിഡ് 19 വെറും ജലദോഷപ്പനി; കങ്കണയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്തു

കോവിഡ് 19 വെറും ജലദോഷപ്പനിയാണെന്ന് സിസ്സാരവത്കരിച്ചുകൊണ്ടുള്ള നടി കങ്കണ റണാവതിന്റെ പോസ്റ്റ് നീക്കം ചെയ്ത് ഇൻസ്റ്റഗ്രാം. കഴിഞ്ഞ ദിവസം കങ്കണയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് താരം പങ്കുവച്ച കുറിപ്പിലാണ് കോവിഡിനെക്കുറിച്ച് തെറ്റായ പരാമർശങ്ങൾ അടങ്ങിയിരുന്നത്.

‘കുറച്ച് ദിവസങ്ങളായി ഞാൻ ഭയങ്കര ക്ഷീണിതയായിരുന്നു, എന്റെ കണ്ണുകൾ വല്ലാതെ എരിയുന്ന പോലെ തോന്നിയിരുന്നു. ഹിമാചലിലേക്ക് പോകാൻ തീരുമാനിച്ച സമയമായിരുന്നതിനാൽ കഴിഞ്ഞ ദിവസം ഞാൻ ടെസ്റ്റ് ചെയ്യുകയും എനിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുകയും ചെയ്തു. ഞാനിപ്പോൾ ക്വാറന്റീനിൽ ആണ്. ഈ വൈറസ് എന്റെ ശരീരത്തിൽ പാർട്ടി നടത്തുകയായിരുന്നുവെന്ന് എനിക്ക് അറിയില്ലായിരുന്നു.

ഇപ്പോഴെനിക്കറിയാം ഞാനതിനെ നശിപ്പിക്കുമെന്ന്. ദയവായി നിങ്ങളുടെ മേൽ ആർക്കും ഒരു അധികാരവും നൽകരുത്, നിങ്ങൾ ഭയന്നാൽ അവർ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. വരൂ നമുക്ക് ഒന്നിച്ച് കോവിഡിനെ നശിപ്പിക്കാം. വരൂ നമുക്ക് കൊവിഡിനെ നശിപ്പിക്കാം. ഒന്നുമില്ല, ഇത് ചെറിയ ജലദോഷപ്പനി മാത്രമാണ്. മാധ്യമശ്രദ്ധ കിട്ടി ആളുകളെ പേടിപ്പിക്കുന്നു എന്ന് മാത്രം ‘, എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്.