കുഞ്ചാക്കോ ബോബൻ നയൻതാര ചിത്രം നിഴൽ ഒടിടി റിലീസിന്

കൊവിഡ് 19 പ്രതിസന്ധി സൃഷ്ടിച്ചതോടെ റിലീസ് ചെയ്ത ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ നിന്നും പിൻവലിച്ചിരിക്കുകയാണ്. കേരളത്തിൽ ലോക്ക് ഡൗണും പ്രഖ്യാപിച്ചതോടെ ചിത്രങ്ങൾ ഒടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്. കുഞ്ചാക്കോ ബോബൻ ചിത്രം ഒടിടി റിലീസിനെത്തുന്നു

നിഴൽ ആമസോൺ പ്രൈമിലൂടെ മെയ് 9ന് എത്തും. കുഞ്ചാക്കോ ബോബനും നയൻതാരയും ഒന്നിച്ച ചിത്രമാണ് നിഴൽ. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേശീയ അവാർഡ് ജേതാവായ എഡിറ്റർ അപ്പു എൻ ഭട്ടതിരിയാണ്.