നീണ്ട ഇടവേളയ്ക്ക് ശേഷം റിമ കല്ലിങ്കൽ തമിഴകത്തേക്ക്

നീണ്ട പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് സിനിമാ ലോകത്തേക്ക് മടങ്ങിയെത്തുകയാണ് നടി റിമ കല്ലിങ്കൽ. സ്റ്റണ്ട് കൊറിയോഗ്രാഫറായ സ്റ്റണ്ട് സിൽവ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് റിമ കല്ലിങ്കൽ തമിഴകത്തേക്ക് മടങ്ങുന്നത്.

2011 ൽ ജിഎൻആർ കുമാരവേലന്റെ റൊമാന്റിക് ചിത്രമായ യുവൻ യുവതിയിലൂടെ ഭരത്തിന്റെ നായികയായാണ് റിമ കല്ലിങ്കൽ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

അതേസമയം, സിൽവയുടെ പേരിടാത്ത ചിത്രത്തിൽ സമുദ്രക്കനിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സായ് പല്ലവിയുടെ അനുജത്തി പൂജ കൃഷ്ണനും വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് ഈ ചിത്രത്തിലൂടെ. സംവിധായകൻ വിജയ് ആണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്.