ഇന്ത്യന്‍ പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങളുടെ ക്വാറന്റീന്‍ ആരംഭിച്ചു

ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെടും മുന്‍പുള്ള ഇന്ത്യന്‍ പുരുഷ വനിതാ ക്രിക്കറ്റ് ടീമുകളുടെ ക്വാറന്റീന്‍ ആരംഭിച്ചു. ആര്‍.അശ്വിന്‍, മുഹമ്മദ് സിറാജ്, മായങ്ക് അഗര്‍വാള്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ആദ്യം മുംബൈയില്‍ എത്തിയത്. വനിതാതാരം മിതാലി രാജും സംഘത്തിനൊപ്പമുണ്ടായിരുന്നു.

ചാര്‍ട്ടേഡ് വിമാനത്തിലാണ് താരങ്ങള്‍ മുംബൈയിലെത്തിയത്. ഇന്ത്യ അടുത്തമാസം ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെയും തുടര്‍ന്ന് ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിനെയും നേരിടും. ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടിനെതിരെ ഒരു ടെസ്റ്റും മൂന്ന് ട്വന്റി 20യും മൂന്ന് ഏകദിനവുമാണ് കളിക്കുക.

ജൂണ്‍ രണ്ടിനാണ് ഇന്ത്യന്‍ ടീം പ്രത്യേക വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് പോവുക. ഇതിനിടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പം വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിനെയും സെലക്ടര്‍മാര്‍ ഇന്നലെ ഉള്‍പ്പെടുത്തിയിരുന്നു.. സതാംപ്ടണില്‍ ജൂണ്‍ 18 മുതല്‍ 22 വരെയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ ടീം ഇന്ത്യ നേരിടുന്നത്. 2021 ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുക.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.