കൊവിഡ് 19 പ്രതിരോധത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൊവിഡ് പ്രതിരോധ നടപടികൾ പാതി വഴിയെത്തിയപ്പോൾ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിജയം പ്രഖ്യാപിച്ചുവെന്ന് രാഹുൽ ആരോപിച്ചു. പ്രധാനമന്ത്രിയുടെ നിരുത്തരവാദിത്തമാണ് രണ്ടാം തരംഗത്തിന്റെ പ്രധാന കാരണം. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കും കൊവിഡ് എന്തെന്ന് ഇനിയും മനസിലായിട്ടില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.
വാക്സിൻ മാത്രമാണ് വൈറസിനെ അതിജീവിക്കാനുള്ള ഏക വഴി. പക്ഷേ കേന്ദ്രത്തിന്റെ വാക്സീൻ നയവും പാളി. രാജ്യത്തെ ജനസംഖ്യയുടെ 3 % ന് മാത്രമാണ് വാക്സീൻ നൽകാനായത്. 97% ഇപ്പോഴും വൈറസ് ഭീഷണിയിലാണ്. വാക്സീനേഷൻ നിരക്ക് ഉയർത്തിയില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.