ചൈനയില്‍ പക്ഷിപ്പനിയുടെ വകഭേദം മനുഷ്യനില്‍ സ്ഥിരീകരിച്ചു

ചൈനയില്‍ പക്ഷിപ്പനിയുടെ വകഭേദം H10N3 വൈറസ് ആദ്യമായി മനുഷ്യനില്‍ സ്ഥിരീകരിച്ചു. ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ജിയാങ്‌സു സ്വദേശിയായ 41 കാരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

ചൈനയിലെ നാഷ്ണല്‍ ഹെല്‍ത്ത് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്.രോഗിയില്‍ നിന്നും രക്ത സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പര്‍ക്കമുള്ള ആളുകളെ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്.

വൈറസ് വലിയ തോതില്‍ വ്യാപിക്കാനുള്ള സാധ്യത കുറവാണെന്ന് എന്‍എച്ച്‌സി ഉറപ്പുനല്‍കി. ഇതിനു മുമ്പ് H10N3 വൈറസ് മനുഷ്യന് പിടിപെട്ടിട്ടില്ലെന്നും എന്‍എച്ച്‌സി വ്യക്തമാക്കി.