പൃഥ്വിരാജ് ചിത്രം കോൾഡ് കേസിന്റെ ട്രെയിലർ പുറത്തിറങ്ങി

പൃഥ്വിരാജും അദിതി ബാലനും ആദ്യമായി ഒന്നിക്കുന്ന കോൾഡ് കേസ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ഒരിടവേളയ്ക്കു ശേഷം പൃഥ്വിരാജ് വീണ്ടും പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രവുമാണ് കോൾഡ് കേസ്.

ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ഫീച്ചർ ചിത്രമാണ് ഇത്. ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യും.