ഡെൽറ്റ വകഭേദം ; നവജാത ശിശുക്കളിൽ വൈറസ് വ്യാപനം

ലണ്ടൻ:കൊവിഡ്-19 മൂന്നാം തരംഗ ഭീഷണി തുടരുകയാണ്. ഇതിനിടെയാണ് ഡെൽറ്റ വകഭേദമായ ബി.1.617.2 വിവിധ രാജ്യങ്ങളിൽ പിടിമുറുക്കുന്നു.

കൊവിഡിന്റെ മൂന്നാം തരംഗത്തിന് കാരണമാകുന്നത് ഡെൽറ്റ വകഭേദമാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെയാണ് പുതിയ പഠനങ്ങൾ പുറത്തുവരുന്നത്. നവജാത ശിശുക്കളിൽ പോലും ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചതായി വിദഗ്ധർ വ്യക്തമാക്കുന്നു. എല്ലാ പ്രായക്കാരിലും കൊവിഡിന്റെ ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചു.

നവജാത ശിശുക്കൾ മുതൽ 80 വയസിന് മുകളിലുള്ളവരിൽ പോലും കൊവിഡിന്റെ ഡെൽറ്റ വകഭേദം കണ്ടെത്തി. എല്ലാ പ്രായത്തിലുള്ളവരിലും ഡെൽറ്റ വകഭേദം സ്ഥിരീകരിച്ചെങ്കിലും ഇരുപത് മുതൽ 30വരെ പ്രായമുള്ളവരിലാണ് സാരമായി ബാധിച്ചതെന്ന് ഇംഗ്ലണ്ടിലെ പൊതു ആരോഗ്യ വിഭാഗം വ്യക്തമാക്കുന്നു.