ഇന്ധനവില വർധനവിനു കാരണം യുപിഎ സർക്കാരെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ നിലവിലെ ഇന്ധനവില വർധിക്കുന്നതിന് കാരണം യു.പി.എ സർക്കാരാണെന്ന് കേന്ദ്ര സർക്കാർ. 2004-2014 യു.പി.എ ഭരണത്തിൽ ‘ഓയിൽ ബോണ്ട്’ ഉപയോഗിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് നടത്തിയ സാമ്പത്തിക തട്ടിപ്പാണ് വില വർധനക്ക് കാരണമെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിക്കുന്നു.

ഇന്ധനമേഖലയിൽ സബ്സിഡിക്ക് വേണ്ടി യു.പി.എ സർക്കാർ ഓയിൽ ബോണ്ടുകളുണ്ടാക്കി. ചില പെട്രോളിയം ഉൽപ്പന്നങ്ങൾക്ക് സബ്സിഡി നൽകുന്നതിനായിരുന്നു ഇത്തരം ബോണ്ടുകൾ. ഓയിൽ ബോണ്ട് കടപത്രം ഇറക്കി യു.പി.എ സർക്കാർ കടബാധ്യതവരുത്തിവെക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്.