രശ്മിക മന്ദാന വിജയ് ചിത്രത്തിൽ നായികയാകാൻ ഒരുങ്ങുന്നു

രശ്മിക മന്ദാന വിജയ് ചിത്രത്തിൽ നായികാകയാവുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ നടി ഇൻസ്റ്റാഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയപ്പോഴാണ് വിജയ് ചിത്രത്തിൽ നായികയാകുന്നതായി അറിയിച്ചത്. ഉടൻ തന്നെ നായികയായി എത്തും എന്നാണ് രശ്മിക പറഞ്ഞത്.

അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് രശ്മിക. കന്നടയ്ക്കും തെലുങ്കിനും പുറമെ തമിഴിലും നടി അരങ്ങേറ്റം കുറിച്ചു. സുൽത്താൻ എന്ന ചിത്രത്തിൽ കാർത്തിയുടെ നായികയായാണ് തമിഴിലേക്ക് എത്തിയത്. സിദ്ധാർഥ് മൽഹോത്ര നായകനാകുന്ന മിഷൻ മജ്‌നു എന്ന ചിത്രത്തിലൂടെയാണ് രശ്മിക ബോളിവുഡിൽ ചുവടുറപ്പിക്കുന്നത്.

ശന്തനു ബാഗ്ചി സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് റോണി സ്‌ക്രൂവാല, അമർ ബ്യൂട്ടാല, ഗരിമ മേത്ത എന്നിവർ ചേർന്നാണ്. 1970 കളിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗിലാണ് ഇപ്പോൾ രശ്മിക. അല്ലു അർജുന്റെ നായികയായി പുഷ്പയിലും നടി എത്തുന്നുണ്ട്