രാക്ഷസൻ ഹിന്ദി റീമേക്കിൽ നായകൻ അക്ഷയ് കുമാർ

തമിഴ് ചിത്രമായ രാക്ഷസൻ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്. അക്ഷയ് കുമാറാണ് ഹിന്ദിയിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്. മിഷൻ സിൻഡ്രല എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. രഞ്ജിത് എം തിവാരിയാണ് ചിത്രം ഹിന്ദിയിൽ സംവിധാനം ചെയ്യുന്നത്.

സൈക്കോ ത്രില്ലർ എന്ന് എളുപ്പത്തിൽ വിശേഷിപ്പിക്കാവുന്ന ‘രാക്ഷസൻ’ എന്ന ചിത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു. രാംകുമാറാണ് തമിഴിൽ ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം കണ്ടിറങ്ങിയവരുടെ ഉള്ളിൽ ആഴത്തിൽ ഇടംപിടിച്ചിരുന്നു രാക്ഷസനിലെ ചില മാജിക് രംഗങ്ങൾ.