കാണാൻ 21-കാരനെ പോലെ; ഹൃതിക്കിന്റെ ചിത്രത്തിന് മുൻ ഭാര്യയുടെ കമന്റ്

വിവാഹബന്ധം വേർപിരിഞ്ഞുവെങ്കിലും ഇപ്പോഴും അടുത്ത സുഹൃത്തുക്കളാണ് ബോളിവുഡ്താരം ഹൃതിക് റോഷനും സുസന്നെ ഖാനും. മക്കൾക്ക് വേണ്ടി ഒന്നിച്ച് നിൽക്കാനും പരസ്പരം താങ്ങാവാനും ഇരുവരും ശ്രദ്ധ ചെലുത്തിയിരുന്നു. കുട്ടികൾക്ക് വേണ്ടിയുള്ള ആഘോഷങ്ങളായാലും സിനിമയുടെ പ്രമോഷനായാലും ഹൃതിക്കിനൊപ്പം എപ്പോഴും സുസന്നെയുമുണ്ടാകും.

ഇപ്പോഴിതാ ഹൃതിക് റോഷന്റെ ഒരു ഫോട്ടോയ്ക്ക് സുസന്നെ ഖാൻ എഴുതിയ കമന്റാണ് ചർച്ചയാകുന്നത്. ടോപ്‌ലെസ് ആയിട്ടുള്ള ഒരു ഫോട്ടോയാണ് ഹൃതിക് പങ്കുവച്ചിരുന്നു. നിങ്ങളെ കാണാൻ 21കാരനെ പോലെയുണ്ട്’ എന്നായിരുന്നു സുസന്നെയുടെ കമന്റ്.

2000 ലായിരുന്നു ബാല്യകാല സുഹൃത്തായ സുസന്നെയുമായുള്ള ഹൃത്വികിന്റെ വിവാഹം. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളുണ്ട്. 2014 ലാണ് ഹൃതിക്കും സുസന്നെയും വേർപിരിഞ്ഞത്.