പ്രിയദർശന്റെ ബോളിവുഡ് ചിത്രം ‘ഹംഗാമ 2’ റിലീസിന് ഒരുങ്ങുന്നു

പ്രിയദർശന്റെ ബോളിവുഡ് ചിത്രം ഹംഗാമ 2 ജൂലൈ 23ന് ഡിസ്നി ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. പരേഷ് റാവൽ, ശിൽപ്പ ഷെട്ടി, പ്രണീത സുഭാഷ്, മീസാൻ ജാഫ്‌റി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 30 കോടി രൂപയ്ക്കാണ് ഹോട്ട് സ്റ്റാർ ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയത്.

ആറ് വർഷത്തെ ഇടേവളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധാനം ചെയ്ത ചിത്രമാണ് ഹംഗാമ 2. ഈ ചിത്രം 2003 ൽ പുറത്തിറങ്ങിയ ഹംഗാമയുടെ തുടർച്ചയല്ലെന്ന് പ്രിയദർശൻ വ്യക്തമാക്കിയിരുന്നു. അക്ഷയ് ഖന്ന, പരേഷ് റാവൽ, അഫ്താബ് ശിവദാസാനി, റിമി സെൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രിയദർശന്റെ തന്നെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു ഹംഗാമ.