ആ തിരിച്ചറിവ് വന്നപ്പോൾ ഞാൻ നഗ്ന ആയത് പോലെ തോന്നി; തുറന്നു പറഞ്ഞ് അമല പോൾ

നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയാണ് നടി അമല പോൾ.തന്റെ ജീവിതത്തിലുണ്ടായ തിരിച്ചറിവുകളെ കുറിച്ച് തുറന്നു പറയുകയാണ് താരം ഇപ്പോൾ. വ്യക്തിപരമായി ചെയ്ത കാര്യങ്ങളെല്ലാം തന്റെ ജോലിയിലും തിരിച്ചും പ്രതിഫലിച്ചു എന്ന് ഐഎൻഎസിന് നൽകിയ അഭിമുഖത്തിൽ അമല പറയുന്നു.

ജീവിതത്തെയും സിനിമയെയും വേർതിരിക്കാനുളള കല എനിക്ക് അറിയില്ലായിരുന്നു എന്നതാണ് സത്യം.
2019 വരെ അങ്ങനെയാണ് കാര്യങ്ങൾ പോയ്‌കൊണ്ടിരുന്നത്. എന്നാൽ 2020 എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വർഷമാണ്. അച്ഛന്റെ മരണശേഷം വളരെ ബോധപൂർവ്വം ഞാൻ മുന്നോട്ടുപോയി. അത് എന്നെ സംബന്ധിച്ചിടത്തോളം ആത്മപരിശോധനയുടെ ഘട്ടമായിരുന്നു.

ആ തിരിച്ചറിവ് വന്നപ്പോൾ ഞാൻ നഗ്ന യായത് പോലെ തോന്നി. ഒരു തുറന്ന പുസ്തകം പോലെ. എന്റെ സ്വകാര്യ ജീവിതം എല്ലാം പുറത്തായതിനാൽ എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായിരുന്നു.
എനിക്ക് ചെയ്യാൻ കഴിയുന്നതിനപ്പുറം എന്റെ ജീവിതം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് തോന്നി. തിരിഞ്ഞുനോക്കുമ്പോൾ, എനിക്ക് ഇതിനെക്കുറിച്ച് മോശമായി തോന്നുന്നു.

പക്ഷേ അതൊന്നും നിയന്ത്രിക്കാൻ എനിക്ക് കഴിയില്ലെന്ന് മനസിലാക്കാനുള്ള തിരിച്ചറിവ് എനിക്കുണ്ട്.കിട്ടിയ സൗഭാഗ്യങ്ങളെ ഉൾക്കൊണ്ട് എനിക്ക് മനോഹരമായി മുന്നോട്ട് പോകാം ജീവിതത്തിൽ.
എനിക്ക് ഒരു സാമൂഹിക ഉത്തരവാദിത്തം ഉണ്ടെന്നും ഞാൻ മനസ്സിലാക്കുന്നു.

മുൻപ് എനിക്ക് അത് അറിയില്ലായിരുന്നു. ഇന്ന് എനിക്ക് എന്റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും വേർതിരിച്ച് കാണാൻ കഴിയുന്നു. ആ പോയിന്റിൽ എത്തിയതിന് ശേഷം ഞാൻ വളരെ കംഫർട്ടബിൾ ആണെന്നും അമലാ പോൾ പറയുന്നു.