ഒരാവശ്യത്തിന് വേണ്ടി ഫോൺ ചെയ്തപ്പോഴാണ് മമ്മൂക്കയുടെ സിംപ്ലിസിറ്റി ഞാൻ മനസിലാക്കിയത്: വിന്ദുജ മേനോൻ

ഒരുകാലത്ത് മലയാളസിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരസുന്ദരിയായിരുന്നു വിന്ദുജ മേനോൻ. ഇരുപത്തിഎട്ടോളം സിനിമകൾ, ഒരുപിടി നല്ല ടെലിവിഷൻ പരമ്പരകൾ വിന്ദുജ മേനോൻ എന്ന ചേട്ടച്ഛന്റെ മീനുക്കുട്ടി നമ്മൾ മലയാളി പ്രേക്ഷകരുടെ ഉള്ളിൽ കുടിയിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞു.

1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ് വിന്ദുജാ മേനോൻ എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകർ നെഞ്ചേറ്റാൻ കാരണം. സിനിമയേക്കാളും ഒരു പക്ഷെ അതിനേക്കാളും പെർഫെക്ഷനോടെ ആണ് വിന്ദുജ പിന്നീട് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുൻപിലും എത്തുന്നത്.

ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയാകാനുളള അവസരം നഷ്ടപ്പെടുത്തിയതിനെ കുറിച്ച് പറയുകയാണ് വിന്ദുജ മേനോൻ. മമ്മൂക്ക എന്ന് പറയുമ്പോൾ എല്ലാവർക്കും പേടിയുളള ഒരു വ്യക്തിയാണ്. അദ്ദേഹത്തിനോടുളള ബഹുമാനം കൊണ്ടും എല്ലാം കൊണ്ടുമാണത്.

മമ്മൂക്കയുടെ ഒരു സിംപ്ലിസിറ്റി ഞാൻ മനസിലാക്കിയത് അദ്ദേഹത്തിനെ ഒരു ആവശ്യത്തിനായി ഫോൺ ചെയ്തപ്പോഴാണ്.
എന്ത് നമ്മൾ മെസേജ് അയച്ചാലും അതിന് കറക്ടായിട്ട് മറുപടി തരും, ഫീഡ് ബാക്ക് നൽകും. ആ ഒരു ബന്ധം സിനിമയിൽ അഭിനയിച്ച സമയത്ത് ഉണ്ടായിരുന്നില്ല.

മമ്മൂക്ക ഒരിക്കൽ ചോദിച്ചിരുന്നു, നിനക്ക് എന്റെ ഹീറോയിനായി അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന്. അന്ന് ഞാൻ ചോദിച്ചു മമ്മൂക്ക എന്നെ കളിയാക്കുവാണോ എന്ന്, കാരണം ആയിരം നാവുളള അനന്തൻ എന്ന ചിത്രത്തിൽ ഞാൻ മമ്മൂക്കയുടെ സിസ്റ്ററായിട്ടാണ് ചെയ്യുന്നത്. പിന്നെ മമ്മൂക്കയുടെ നായികയായിട്ട് ഞാനോ എന്ന് എടുത്തടിച്ച പോലെ ഞാൻ പറഞ്ഞു.

എനിക്ക് അന്നത്തെ മമ്മൂക്കയുടെ സ്വഭാവം ഒന്നും അറിയില്ല. അന്ന് മമ്മൂക്ക എന്നെ കളിയാക്കിയതാണ് എന്ന് വിചാരിച്ചാണ് അങ്ങനെ പറഞ്ഞത്. എന്നാൽ ശരിക്കും അങ്ങനെയൊരു ക്യാരക്ടർ ഉണ്ടായിരുന്നു. ഉദ്യാനപാലകൻ എന്ന സിനിമയിൽ കാവേരി ചെയ്ത റോളിന് വേണ്ടിയാണ് മമ്മൂക്ക ചോദിച്ചത്. എന്നാൽ അത് എനിക്ക് നഷ്ടമായെന്നും താരം വെളിപ്പെടുത്തുന്നു.