മമ്മൂട്ടിയുടെ ആ സിനിമ വിജയിച്ചത് കൊച്ചിൻ ഹനീഫയുടെ കഴിവുകൊണ്ട് മാത്രമല്ല: തുറന്നു പറഞ്ഞ് നിർമ്മാതാവ്

വില്ലനായും കോമേഡിയനായും നായകനായും സംവിധായകനായും എല്ലാം മലയാള സിനിമയിൽ തിളങ്ങിയ താരാമാണ് കൊച്ചിൻ ഹനീഫ. മികച്ച നിരവധി സിനിമകളിൽ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുള്ള കൊച്ചിൻ ഹനീഫ നടൻ എന്നതിലുപരി മികച്ചൊരു സംവിധയകാൻ കൂടിയാണ്.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി കൊച്ചിൻ ഹനീഫയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് വാത്സല്യം. ഈ ചിത്രത്തിലെ മമ്മൂട്ടിയുടെ മേലേടത്ത് രാഘവൻ നായർ എന്ന കഥാപത്രം ഇന്നും ടെലിവിഷനിൽ സൂപ്പർ ഹിറ്റാണ്.

വാത്സല്യം തിയ്യേറ്ററുകളിൽ വലിയ വിജയമാണ് നേടിയത്. കൂടാതെ ചിത്രത്തിൽ അന്ന് അതി മനോഹരമായ ഗാനങ്ങളും ചിത്രത്തിന്റെ വിജയത്തിന് കാരണമായിരുന്നു. എസ്പി വെങ്കിടേഷാണ് ഗാനങ്ങൾ ഒരുക്കിയത്.
ഇരുനൂറിലധികം ദിവസങ്ങളാണ് വാത്സല്യം തിയ്യേറ്ററുകളിൽ ഓടിയത്, അന്ന് അത് സൂപ്പർ ഹിറ്റായിമാറിയിരുന്നു.

അത് അന്ന് കൊച്ചിൻ ഹനീഫ എന്ന സംവിധയകന്റെ ഗ്രേഡ് ഉയർത്തിയിരുന്നു. മമ്മൂട്ടി എന്ന നടനും ഈ ചിത്രം കൂടുതൽ അവരങ്ങൾ തേടിയെത്താൻ കാരണമായിരുന്നു. അതേസമയം മമ്മൂട്ടി ചിത്രം വിജയമായത് കൊച്ചിൻ ഹനീഫയുടെ കഴിവ് കൊണ്ട് മാത്രമല്ലെന്ന് പറയുകയാണ് നിർമ്മാതാവ് ഗോവിന്ദൻ നായർ.

അടുത്തിടെ അദ്ദേഹം നൽകിയ ഒരു അഭിമുഖത്തിലാണ് ഇത് തുറന്ന് പറഞ്ഞത്. അതുപോലെ തന്നെ കൊച്ചിൻ ഹനീഫ സംവിധാനം ചെയ്ത് മറ്റൊരു ചിത്രമാണ് ഭീഷ്മാചാര്യ. ആ ചിത്രം നിർമിച്ചത് ഗോവിന്ദൻ നായർ ആയിരുന്നു. പക്ഷെ ഭീഷ്മാചാര്യ അത്ര മികച്ച സിനിമ ഒന്നും ആയിരുന്നില്ല, വലിയ മെച്ചമൊന്നും ആ ചിത്രം കൊണ്ട് സംഭവിച്ചില്ല. 1

994ലാണ് ആ ചിത്രം പുറത്തിറങ്ങിയത്. മനോജ് കെ ജയൻ. സിദ്ദിഖ് നരേന്ദ്രപ്രസാദ്, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, കവിയൂർ പൊന്നമ്മ, ജനാർദ്ദൻ ഉൾപ്പെടെയുളള വൻ താര നിറയാൻ താരങ്ങളാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ആ ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ ഞാൻ അതികം ഉണ്ടായിരുന്നില്ല, അപൂർവ്വം കുറച്ച് സമയങ്ങളിൽ മാത്രമേ ഭീഷ്മാചാര്യ സെറ്റിൽ ചെലവഴിച്ചുളളൂ.

എല്ലാവരെയും വിശ്വാസമുളളത് കൊണ്ട് ഞാൻ അതികം അങ്ങോട്ട് പോയില്ല. അതുകൊണ്ടുതന്നെ ഇതിനെ കുറിച്ച് കൂടുതലൊന്നും അറിഞ്ഞിരുന്നുമില്ല, ഷൂട്ട് ചെയ്ത സീനുകൾ അധികം കണ്ടില്ല. സെൻസർ ചെയ്തപ്പോഴാണ് ഞാൻ സിനിമ മുഴുവനായി കണ്ടത്. പക്ഷെ അപ്പോൾ എനിക്ക് വലിയ മെച്ചമായ പടമാണെന്ന് അതെന്ന് തോന്നിയിരുന്നില്ല.

അതുപോലെ തന്നെ തിയറ്ററിൽ എത്തിയപ്പോഴും വലിയ മാറ്റമൊന്നും സംഭവിച്ചില്ല, പക്ഷെ അതിൽ മികച്ച ഗാനങ്ങൾ ഉണ്ടായിരുന്നു, ചന്ദനക്കാറ്റേ പോലുളള പാട്ടുകൾ ശ്രദ്ധിക്കപ്പെട്ടു. യൂസഫലി കേച്ചേരി നന്നായിട്ട് എഴുതി.വാത്സല്യം എടുത്തത് ആ നിർമാതാവിന്റെ സമയം കൊളളാമായിരുന്നു, അതുകൊണ്ട് രക്ഷപ്പെട്ടു. എന്നാൽ ഭീഷ്മാചാര്യ ചെയ്തപ്പോൾ നമ്മുടെ സമയം മോശമായിരുന്നു.

ഞങ്ങള് കഷ്ടപ്പെട്ടു അത്രയേ ഉളളൂ. പരാതി പറഞ്ഞിട്ട് നമുക്ക് എന്ത് കിട്ടാൻ. പതിനെട്ട് ലക്ഷം രൂപയ്ക്ക് സിനിമ എടുക്കാമെന്ന് പറഞ്ഞാണ് ഭീഷ്മാചാര്യ തുടങ്ങിയത്. 30 ലക്ഷം എന്ന് പിന്നെ പറഞ്ഞിട്ട് 55 ആയിട്ടും പടം കഴിഞ്ഞില്ല. എന്നും ഗോവിന്ദൻ നായർ പറയുന്നു.