നേപ്പാളിൽ നിന്നുള്ള ചിത്രവുമായി ധർമ്മജൻ ബോൾഗാട്ടി , തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ പലായനം ചെയ്തതാണോ എന്ന് സോഷ്യൽ മീഡിയ

ഇക്കഴിഞ്ഞ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ട നടൻ ധർമ്മജൻ ബോൾഗാട്ടിക്ക് നേരെ സൈബർ അറ്റാക്ക് തുടരുകയാണ്. ഇപ്പോൾ നടൻ പങ്കുവെച്ച ചിത്രത്തിന് പരിഹാസ കമന്റുകൾ നിറയുകയാണ്.

ഒരു നേപ്പാൾ ക്ലിക്ക് എന്ന് ക്യാപ്ഷനോട് താരം പങ്കുവെച്ച ചിത്രത്തിനാണ് പരിഹാസ കമന്റുകൾ. തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ പലായനം ചെയ്തതാണോ എന്നാണ് ചിലർ ചോദിക്കുന്നത്.

തോറ്റതോടെ പലായനം ചെയ്തോ നന്നായ് അവിടെ ജയിക്കാനുള്ള വക ഉണ്ടോ എന്ന് നോക്ക്, അന്ന് പോയിട്ട് ഇതുവരെ തിരിച്ചു വന്നില്ലേ, കോൺഗ്രസ്സ് അടിത്തറ കെട്ടി ഉറപ്പിക്കാൻ പോയത് ആവും, കോൺഗ്രസ്സുകാർ നന്നായി പിഴിഞ്ഞ ക്ഷീണം ഇപ്പോളും വിട്ടിട്ടില്ല,

ഇലക്ഷന്റെ പേരും പറഞ്ഞു ഇനി ആരും കളിയാക്കില്ല. അതൊക്കെ എല്ലാരും വിട്ടു. ഇങ്ങോട്ട് തിരിച്ചുവാ. എന്നീ രീതികളിലുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. മിമിക്രി രംഗത്ത് നിന്നും മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമയലും എത്തിയ താരമാണ് ധർമ്മജൻ ബോൾഗാട്ടി.

സിനിമയിലിൽ ചെറിയ വേഷങ്ങളും കോമഡി വേഷങ്ങളും ഒക്കെ ചെയ്ത് മുന്നോട്ടു പോകുന്ന ധർമ്മജന് കൊച്ചിയിൽ ഫിഷ് സ്റ്റാളുകളും ഉണ്ട്.