സംവൃത സുനിലുമായി പ്രണയത്തിൽ ആണെന്നും വിവാഹം ഉടനുണ്ടെന്നും ഗോസിപ്പുകൾ വന്നപ്പോൾ പൃഥ്വിരാജ് ചെയ്തത്

മലയാള സിനിമയിലെ യൂത്ത് ഐക്കൺ എന്ന നിലയിലാണ് കരിയറിന്റെ തുടക്കകാലത്ത് പൃഥ്വിരാജ് അറിയപ്പെട്ടിരുന്നത്. ചുരുക്കം ചില സിനിമകൾകൊണ്ട് തന്നെ താരരാജാക്കൻമാരായ മോഹൻലാലിനും മമ്മൂട്ടിക്കും താഴെ താരമൂല്യമുള്ള നടനാകാൻ പൃഥ്വിരാജിന് സാധിച്ചു.

അതേ സമയത്ത് തന്നെയാണ് പൃഥ്വിരാജ് ചില ഗോസിപ്പ് കോളങ്ങളിലും നിറയുന്നത്. അക്കാലത്ത് സിനിമയിൽ തിളങ്ങി നിന്നിരുന്ന സൂപ്പർ നടിയായിരുന്നു സംവൃത സുനിൽ. പൃഥ്വിരാജിന് ഒപ്പം സൂപ്പർ വിജയങ്ങളായി ചിത്രത്തിൽ നായകയായി സംവൃതയുമെത്തി.

ഇതോടെ സംവൃതയുമായി പൃഥ്വിരാജ് പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉടൻ നടക്കുമെന്നും ഗോസിപ്പ് കോളങ്ങളിൽ വാർത്ത പ്രചരിച്ചു. എന്നാൽ ഇത്തരം ഗോസിപ്പുകളെയെല്ലാം ചിരിച്ചു തള്ളുകയാണ് പൃഥ്വിരാജ് അന്ന് ചെയ്തത്.

വർഷങ്ങൾക്ക് മുൻപ് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംവൃതയുമായുള്ള ഗോസിപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ പൃഥ്വിരാജ് നൽകിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. താനും സംവൃതയും നല്ല സുഹൃത്തുക്കളാണെന്നാണ് അന്ന് പൃഥ്വിരാജ് പറഞ്ഞത്.

തനിക്കൊപ്പം അഭിനയിച്ച നടിയായതുകൊണ്ട് ഗോസിപ്പ് വന്നതാകുമെന്നും താരം പറഞ്ഞു. സംവൃതയായിട്ട് മാത്രമല്ല അക്കാലത്ത് തനിക്കൊപ്പം അഭിനയിച്ച കാവ്യ മാധവൻ, നവ്യ നായർ, ഭാവന തുടങ്ങിയ എല്ലാ നടിമാരുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നെന്നും പൃഥ്വിരാജ് വ്യക്തമായിരുന്നു.

തങ്ങളെ കുറിച്ച് വരുന്ന വാർത്തകൾ കേട്ട് താനും സംവൃതയും ചിരിക്കാറുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. സംവൃതയുടെ വീട്ടിൽ പോയിരുന്നു. സംവൃതയുടെ വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ചു. സംവൃതയും കുടുംബവും തന്റെ വീട്ടിലേക്കും വരാറുണ്ട്. ഇതുകൊണ്ടൊക്കെയാകും ഗോസിപ്പ് വന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

മാത്രമല്ല തനിക്കൊപ്പം അഭിനയിച്ച എല്ലാ നടിമാരോടും തനിക്ക് ഇൻഫാക്ചുവേഷൻ തോന്നിയിട്ടുണ്ടെന്നും അതേ അഭിമുഖത്തിൽ തന്നെ പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജുമായുള്ള ഗോസിപ്പുകളെ കുറിച്ച് ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോൾ നടി സംവൃതയും അതിനെ ചിരിച്ചു തള്ളുക ആണ് ചെയ്തത്.