എവിടെ പോയാലും എന്റെ ഹൃദയത്തിൽ ഉണ്ടാവും, കുടുംബവിളക്കിൽ ഏറ്റവും മിസ് ചെയ്യുന്നവരെ കുറിച്ച് അമൃതാ നായർ

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക് എന്ന സീരിയൽ. 2020 ജനുവരി 27ന് ആരംഭിച്ച സീരിയൽ സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. ബംഗാളി സീരിയലായ ശ്രീമേയിയുടെ മലയാളം പതിപ്പാണ് കുടുംബവിളക്ക്.

മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ , മറാത്തി എന്നീ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച സ്വീകാര്യതയാണ് സീരിയലുകൾക്ക് ലഭിക്കുന്നത്. നടി മീര വാസുദേവ് ആണ് സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയായിട്ടാണ് നടി പരമ്പരയിൽ എത്തുന്നത്.

സുമിത്രയുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. മീരയ്‌ക്കൊപ്പം വൻ താരനിരയാണ് സീരിയലിൽ അണിനിരക്കുന്നത്. കൃഷ്ണകുമാർ മേനോൻ , ആനന്ദ് നാരായണൻ, നൂപിൻ ജോണി, എഫ് ജെ തരകൻ, ആതിര മാധവ്, ദേവി മേനോൻ, ശരണ്യ ആനന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നടി അമൃത നായർ സീരിയലിൽ ഒരു പ്രധാന കഥാപത്രത്തെ അവതരിപ്പിച്ചിരുന്നു. സിദ്ധാർത്ഥിന്റേയും സുമിത്രയുടേയും മകളായ ശീതൾ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. നടി പാർവതി വിജയിക്ക് പകരമായിട്ടാണ് അമൃത നായർ എത്തിയത്. തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടാൻ അമൃതയ്ക്ക് കഴിഞ്ഞിരുന്നു.

ശീതളായി മികിച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോകുമ്പോഴാണ് താരം സീരിയലിൽ നിന്ന് മാറുന്നത്. ഇത് ആരാധകരെ ഞെട്ടിപ്പിച്ചിരുന്നു. അമൃത തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ കാരണം നടി വെളിപ്പെടുത്തിയിട്ടില്ല. ഉടൻ തന്നെ വെളിപ്പെടുത്തുമെന്നും പറഞ്ഞിട്ടുണ്ട്.

കുടുംബവിളക്കിൽ നിന്ന് പിൻമാറിയിട്ടും അമൃതയെ അറിയപ്പെടുന്നത് ശീതളായിട്ടാണ്. നടി ശ്രീലക്ഷ്മി ശ്രീകുമാറാണ് പുതിയ ശീതളായി എത്തിയിരിക്കുന്നത്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അമൃതയുടെ ഇൻസ്റ്റഗ്രാം ക്യു. എ സെക്ഷനാണ്. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് നടി കാത്തുസൂക്ഷിക്കുന്നത്.

ആരാധകരുടെ ചോദ്യത്തിന് കൃത്യമായ ഉത്തരവും നടി നൽകിയിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്.
കുടുംബവിളക്കിലെ സഹതാരങ്ങളുമായി വളരെ അടുത്ത ബന്ധമാണ് അമൃതയ്ക്കുള്ളത്. ചിത്രങ്ങളും ലൊക്കേഷനിൽ നിന്നുളള വീഡിയോയും നടി പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇപ്പോഴിത കുടുംബവിളക്കില അടുത്ത സുഹൃത്തിനെ കുറിച്ചും ഏറ്റവു കൂടുതൽ മിസ് ചെയ്യുന്നത ആരെയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് അമൃത.

ആരാധകരുടെ ചോദ്യത്തിനാണ് നടി മറുപടി നൽകിയിരിക്കുന്നത്. നടി ആതിര മാധവാണ് കുടുംബവിളക്ക് സീരിയില അമൃതയുടെ അടുത്ത സുഹൃത്ത്. ഈ ലോകത്തിൽ എവിടെ പോയാലും എന്നും എപ്പോഴും ആതിര കൂടെ തന്നെയുണ്ടാവുമെന്നും അമൃത പറയുന്നുണ്ട്. കൂടാതെ കുടുംബവിളക്ക് ടീമിലെ എല്ലാവരേയും മിസ് ചെയ്യുന്നുണ്ടെന്നും അമൃത പറയുന്നുണ്ട് എന്നാൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ആതിരയേയും കെകെയുമാണെന്നും നടി പറയുന്നുണ്ട് സീരിയലിൽ സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെയാണ് നടൻ അവതരിപ്പിക്കുന്നത്.

ശീതളിന്റെ അച്ഛനാണ് സിദ്ധു അമൃതയുമായി വളരെ അടുത്ത സൗഹൃദമാണ് കെകെ മേനോനുള്ളത്. ആതിരയുമായുളള എല്ലാ നിമിവും പ്രിയപ്പെട്ടതാണെന്നും അമൃത പറയുന്നുണ്ട്. ആരാധകരുടെ ചോദ്യത്തിനായിരുന്നു മറുപടി നൽകിയത്. ആതിരയുമായി അടുത്തത് മുതൽ കുടുംബവിളക്കിൽ നിന്ന് മാറിയ ആ ദിവസം വരെ മറക്കാൻ പറ്റാത്തതാണ്. കൂടാതെ കന്യാകുമാരി ട്രിപ്പും മറക്കാൻ കഴിയില്ലെന്നും താരം പറയുന്നു .

അതിര തന്റെ സ്വന്തം ചേച്ചിയെ പോലെയാണെന്നും അമൃത പറയുന്നു. ഇനി കുടുംബവിളക്കിലേയ്ക്ക് മടങ്ങി എത്തില്ലെന്നും താരം അറിയിച്ചിട്ടുണ്ട്. സരിയലിൽ നിന്ന് പിൻമാറിയ കാര്യം അറിയിക്കാനെന്നും അറിയിച്ചിട്ടുണ്ട്. അമൃതയെ മിസ് ചെയ്യുന്നു എന്നാണ് അധികം പേരും പറയുന്നത്.

രേഷ്മ, നൂപിൻ, കെക മേനോൻ എന്നിവർക്കൊപ്പമുള്ള ചത്രവും പങ്കുവെച്ചിട്ടുണ്ട്. കൂടാതെ സാന്ത്വനത്തിലെ ശിവാഞ്ജലി ജോഡി വളരെ ഇഷ്ടമാണെന്നും അമൃത പറയുന്നു. ഗോപികയെ കുറിച്ച് പറയുമ്‌ബോഴാണ് ശിവാഞ്ജലി ജോഡിയെ കുറിച്ച് പറഞ്ഞത്.

വെബ്‌സൈറ്റിലും സോഷ്യൽ മീഡിയ പേജിലും വാർത്തകളോട് പ്രതികരിക്കുന്നവർ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. ഇത്തരം അഭിപ്രായങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങൾ വായനക്കാരുടേത് മാത്രമാണ്, അത് മലയാളി ഗ്ലോബലിന്റെത് അല്ല.