ജീവിച്ചിരിക്കുമ്പോൾ നന്നെ ഒന്നും ആരും ശ്രദ്ധിക്കില്ല, ചാവുമ്പോൾ ശ്രദ്ധിച്ചെന്ന് വരും; ബിനു അടിമാലിയോട് സന്തോഷ് പണ്ഡിറ്റ്

ഫ്‌ളവേഴ്‌സ് ചാനലിലെ സൂപ്പർ ഹിറ്റ് ഗെയിം ഷോയായ സ്റ്റാർ മാജിക്കിന്റെ വേദിയിൽ നടനും സംവിധായകനും നിർമ്മാതാവും ഒക്കെയായ സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചു എന്ന തരത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവാദങ്ങൾ ഉയരുകയണ്. സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചയാണ് നടക്കുന്നത്.

ഇപ്പോഴിതാ നടനും മിമിക്രി താരവുമായ ബിനു അടിമാലിയെ കുറിച്ച് സ്റ്റാർ മാജിക്കിൽ നിന്ന് തന്നെ സന്തോഷ് പണ്ഡിറ്റ് പറഞ്ഞ കാര്യങ്ങൾ ആണ് വൈറലാവുന്നത്. സിനിമാക്കാരെ കുറിച്ച് ബിനു പറഞ്ഞതിൽ എതിർപ്പ് പ്രകടിപ്പിച്ച് സന്തോഷിന്റെ വാക്കുകൾ പ്രേക്ഷകർക്കും ഇഷ്ടപ്പെട്ടില്ല.

അതിഥിയായിട്ടെത്തിയ നടൻ ഹരിശ്രീ അശോകനും ഇവരുടെ വാക്കുകൾ കേട്ട് ഞെട്ടി. ഈ അ ടി ഞാൻ മലയാള സിനിമയ്ക്ക് വേണ്ടി സമർപ്പിക്കുകയാണ് എന്ന് പറഞ്ഞാണ് ബിനു അടിമാലി സന്തോഷ് പണ്ഡിറ്റിനെ അ ടി ക്കാൻ ശ്രമിക്കുന്നത്.

തെറ്റ് ഒരു മലയാള സിനിമയിൽ പോലും നായകനായി അഭിനയിക്കാത്ത, നൂറ് കോടിയിൽ എത്താത്ത നീ എങ്ങനെയാണ് മലയാള സിനിമ ആവുക. നീ മിമിക്രിക്കാർക്ക് വേണ്ടി സമർപ്പിക്കെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. എന്നാൽ ഞാനിത് മലയാള സിനിമയ്ക്ക് വേണ്ടിയാണ് സമർപ്പിക്കുന്നതെന്ന് ബിനു വീണ്ടും ആവർത്തിച്ചു.

മിമിക്രിക്കാർക്ക് കൊടുക്കണോ സിനിമയ്ക്ക് കൊടുക്കണോ എന്നത് എന്റെ ഇഷ്ടമാണ്. ഞാൻ എത്രയോ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് ബിനു പറയുന്നു. അതേ സമയം നീ നായകനായി അഭിനയിച്ച ഏതെങ്കിലും ഒരു സിനിമ നൂറ് കോടി നേടിയിട്ടുണ്ടോന്ന് സന്തോഷ് ചോദിച്ചു.

നീ ഒന്നും ജീവി ച്ച് ഇരിക്കുമ്പോൾ ആരും ശ്രദ്ധിക്കില്ല പിന്നെ ചാ വു മ്പോൾ ശ്രദ്ധിച്ചെന്ന് വരും. അല്ലേലും ചില ജീവികൾ ഒക്കെ അങ്ങനെയാണ്. ചത്ത് ചീഞ്ഞ് നാറ്റമടിക്കുമ്പോഴെ ശ്രദ്ധിക്കപ്പെടുകയുള്ളു. ആ നാറ്റം ചിലർക്കൊക്കെ സുഗന്ധമായി തോന്നും.

അതാരുടെയും കുറ്റമല്ല, എന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറഞ്ഞത്. ഈ സമയത്തൊക്കെ ബിനു അടിമാലി തമാശ രൂപേണ കാര്യങ്ങൾ മാറ്റി എടുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് വേദനിച്ചിട്ടുണ്ടാവും എന്നാണ് ആരാധകർ പറയുന്നത്.