വിവാഹ മോചനവും വിവാഹം പോലെ തന്നെ പവിത്രമാണ്, സ്വാസികയുടെ വാക്കുകൾ വീണ്ടും വൈറലാകുന്നു

മലയാളികൾക്ക് വളരെ ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക വിജയ്. സീരിയലിലും സിനിമയിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന സ്വാസിക ഒരു മികച്ച നർത്തകിയും അവതാരകയുമാണ്. വാസന്തി എന്ന ചിത്രത്തിലൂടെ മികച്ച സഹനടിക്കുളള സംസ്ഥാന പുരസ്‌കാരം നേടി തിളങ്ങി നിൽക്കുക ആണ് സ്വാസിക ഇപ്പോൾ.

അതുകൊണ്ട് തന്നെ താരത്തിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടി തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോൾ നടിയുടെ ചില തുറന്ന് പറച്ചിലുകളാണ് വീണ്ടും വൈറലാകുന്നത്: വിവാഹ ബന്ധം പോലെ പവിത്രമാണ് വിവാഹ മോചനവും എന്ന് പറയുകയാണ് സ്വാസിക ഇപ്പോൾ.

വിവാഹ മോചനം നേടുന്നതിന് എന്തിനാണ് സ്ത്രീകൾ പേടിക്കുന്നത്. അതിൽ ഒരു തെറ്റുമില്ല എന്നൊക്കെ ചില സിനിമകളിൽ കാണിക്കുണ്ടെങ്കിലും ഇപ്പോഴും സ്ത്രീകൾ ദുഷ്‌കരമായ വിവാഹ ബന്ധങ്ങളിൽ തുടരുന്നുണ്ട്. പല സ്ത്രീകളായും ദുഷ്‌കരമായ അവരുടെ കുടുംബ ജീവിതം മുന്നോട്ട് സഹിച്ച് കൊണ്ടുപോകാൻ കാരണം അവരുടെ കുടുംബം അടങ്ങുന്ന ഈ സമൂഹമാണ്.

അവരെ പേടിച്ചിട്ടാണ് പല സ്ത്രീകളും പലതും സഹിച്ച് മുന്നോട്ട് പോകുന്നത്. വിവാഹം എല്ലവരുടെയും കാഴ്ചപ്പാടിൽ ഒരു പവിത്രമായ കാര്യമാണ് അതുപോലെ വിവാഹ മോചനവും പവിത്രമാണ് എന്ന ചിന്തയാണ് എല്ലാവർക്കും ഉണ്ടാവേണ്ടത്. കാരണം പരസ്പരം പൊരുത്തപ്പെടാൻ സാധിക്കുന്നില്ല എന്ന് പൂർണ ബോധ്യമുള്ളവർ അത് ഉപേക്ഷിക്കുന്നത് ആണ് നല്ലത്.

അതിലൂടെ രണ്ടു വ്യക്തികൾക്ക് വീണ്ടും ജീവിക്കാനുളള അവസരമാണ് ഉണ്ടാവുന്നത് എന്നും സ്വാസിക പറയുന്നു. അതേ നടിയുടെ വാക്കുകളെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേർ എത്തിയിരുന്നു. സീത എന്ന പരമ്പരയോടെയാണ് നടി കൂടുതൽ ജനപ്രിയ ആയി മാറിയത്.

ശേഷം കട്ടപ്പനയിലെ ഋതിക് റോഷനിലെ തേപ്പുകാരിയായും സീതയായും പൊറിഞ്ചു മറിയം ജോസിൽ ചെമ്പൻ വിനോദിന്റെ ഭാര്യയായും എത്തിയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം കവർന്നു സ്വാസിക. മോഹൻലാലിന്റെ പുതിയ ചിത്രം ആറാട്ട് ആണ് നടിയുടെ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രം. ഏറ്റവും കേശു ഈ വീടിന്റെ നാഥൻ, കുടുക്ക് 2025, ഒരുത്തി തുടങ്ങിയ ചിത്രങ്ങൾ നടിയുടേതായി അണിയറിൽ ഒരുങ്ങുന്നുണ്ട്.