നാല് വർഷങ്ങളിൽ കൂടുതൽ ആയി അതല്ലാം എന്നെ അലട്ടികൊണ്ടിരിക്കുകയാണ്: വെളിപ്പെടുത്തലുമായി അർച്ചന കവി

ഒരു പിടി മികച്ച കഥാപാത്രങ്ങളെ മലയാള സിനിമയിൽ അവതരിപ്പിച്ച് ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അർച്ചന കവി. ലാൽജോസ് എംടി ടീമിന്റെ നീലത്താമര എന്ന ചിത്രത്തിൽ കൂടി അരങ്ങേറ്റം കുറിച്ച താരം ആദ്യ ചിത്രത്തിലെ തന്നെ മികച്ച പ്രകടനത്തിലൂടെ വലിയ പ്രശംസയാണ് നേടിയെടുത്തത്.
അർച്ചന കവി അവതരിപ്പിച്ച കുട്ടിമാളു എന്ന കഥാപാത്രത്തിന് ആരാധകർ ഏറെ ആയിരുന്നു.

ഈ ചിത്രത്തിലെ ഗാനങ്ങളും സൂപ്പർഹിറ്റുകൾ ആയിരുന്നു.നീലത്താമരയ്ക്ക് ശേഷം വീണ്ടും ചില ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും താരത്തിന് നീല താമരയിൽ കിട്ടിയത് പോലെ ഒരു സ്വീകാര്യത കിട്ടിയിരുന്നില്ല . എന്നാൽ സുഹൃത്ത് അബീഷിനെ വിവാഹം കഴിച്ചതോടെ താരം സിനിമയിൽ നിന്ന് താൽക്കാലികമായി വിട്ട് നിൽക്കുകയായിരുന്നു.

അതേ സമയം അടുത്തിടെ ആണ് താരം വിവാഹമോചിതയായ എന്ന വാർത്ത പുറത്ത് വന്നിരുന്നു. ഈ വാർത്തകൾ പുറത്തുവന്നതോടെ പല തരത്തിൽ ഉള്ള ഗോസിപ്പുകളും ഇരുവരുടെയും വിവാഹ മോചനത്തെ കുറിച്ച് പ്രചരിക്കാൻ തുടങ്ങി. അതിനുള്ള മറുപടിയുമായി അർച്ചന തന്നെ എത്തുകയും ചെയ്തിരുന്നു,

ഇപ്പോഴിതാ വർഷങ്ങൾ കൊണ്ട് തന്നെ അലട്ടിക്കൊണ്ടിരുന്ന അസുഖത്തെ കുറിച്ച് തുറന്ന് പറയുകയാണ് അർച്ചന കവി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് അർച്ചന മനസ്സ് തുറന്നത്.
നാല് വർഷങ്ങളിൽ കൂടുതൽ ആയി എന്നെ വിഷാദരോഗം അലട്ടികൊണ്ടിരിക്കുകയാണ്. ഞാൻ ഡോക്ടറിനെ സമീപിക്കുകയും അതിനുള്ള മരുന്നുകൾ എടുക്കാൻ തുടങ്ങുകയും ചെയ്തിരുന്നു.

ഇത് ഞാൻ മനഃപൂർവം തന്നെയാണ് ഇപ്പോൾ തുറന്ന് പറയുന്നത്. കാരണം നമ്മുടെ സമൂഹത്തിൽ പലരുടെയും വിചാരം ആണ് കൗൺസിലിംഗിനും മറ്റും പോകുന്നത് ഭ്രാന്ത് ഉള്ളവർ മാത്രം ആണെന്ന്. നമ്മുടെ ശരീരത്തിന് അസുഖം വന്നാൽ നമ്മൾ ചികിൽസിക്കില്ലേ? അത് പോലെ തന്നെയാണ് മനസ്സിന്റെ കാര്യവും.

ചിലപ്പോൾ മനസിനും ചികിത്സ വേണ്ടി വരാറുണ്ട്. വളരെ ആക്റ്റീവ് ആയി കളിയും ചിരിയുമായി നടന്നിരുന്ന എനിക്ക് എന്നിൽ തന്നെ പെട്ടെന്നൊരു ദിവസം മാറ്റങ്ങൾ വന്നു എന്ന് തോന്നി തുടങ്ങി. ഞാൻ പതുക്കെ മൂഡ് ഓഫ് ആകാൻ തുടങ്ങി. ഒന്നിനോടും ഒരു താൽപ്പര്യവും ഇല്ലാത്ത അവസ്ഥ. ഒരു കാരണവും കൂടാതെ തന്നെ സങ്കടവും കരച്ചിലും ഒക്കെ വരാൻ തുടങ്ങി. പലപ്പോഴും ആ ത്മ ഹ ത്യ ചെയ്താലോ എന്ന് വരെ എനിക്ക് തോന്നിയിരുന്നു.

സ്ത്രീകളുടെ ഹോർമോണിൽ ഉള്ള ചില മാറ്റങ്ങൾ ആണ് ഇതിനൊക്കെ കാരണം. പലപ്പോഴും എനിക്ക് ഈ രോഗം കാരണം കഥാപാത്രം ആകാൻ കഴിയാതെ വരെ വന്നിട്ടുണ്ടെന്നും അത് കൊണ്ട് ഷൂട്ടിങ് നിർത്തിവെക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ടെന്നും താരംപറഞ്ഞു. ലൊക്കേഷനിൽ ആരോടും മിണ്ടാൻ പറ്റാതെ ഒരുപാട് നേരം ഒറ്റയ്ക്കു ഇരിക്കാറുണ്ട്. കാണുന്നവർ വിചാരിക്കും എനിക്ക് ജാഡ ആണെന്. എന്നാൽ അതൊക്കെ എന്റെ മാനസിക പ്രശ്‌നങ്ങൾ ആണെന്നും അർച്ചന കവി പറയുന്നു.